തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ 2025-26 അധ്യയന വർഷത്തിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15

Spread the love

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകശാലയിലെ 2025-26 അധ്യയനവർഷത്തിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. സർവകലാശാല നടത്തുന്ന അഭിരുചിനിർണയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം.

വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി, ഫീസ് നിരക്ക് എന്നിവ ഉൾക്കൊള്ളുന്ന വിശദമായ പ്രോസ്പെക്റ്റസ്, അപേക്ഷ ഫോറം, മറ്റ് വിശദവിവരങ്ങൾ എന്നിവ സർവകലാശാല ഔദ്യോഗിക വെബ്സൈറ്റിൽ [ www.malayalamuniversity.edu.in] പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 15 വരെ.