
കണ്ണൂർ: ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ(60) ആണ് മരിച്ചത്. എയർ ലീക്ക് പരിശോധിക്കാൻ മഡ്ഗാഡിന് ഇടയിലൂടെ തലയിട്ടപ്പോഴാണ് അപകടം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂർത്തിയായിരുന്നു. വാഹനം കൈമാറുന്നതിന് മുൻപേ എയർ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് തല കുടുങ്ങിയത്.
മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയർ ബലൂണില്‍ സ്പ്രേ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു സുകുമാരൻ. ഇതിനിടെ എയർ ബലൂണ്‍ താഴുകയും വാഹനം തഴേക്ക് അമരുകയും ചെയ്യുകയായിരുന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെ കുടുങ്ങിപ്പോവുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ സമയം കഴിഞ്ഞാണ് സമീപവാസികള്‍ അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുകുമാരൻ മരിച്ചിരുന്നു.







