Spread the love

ചെന്നൈ: നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് സേലത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഷൈനിന്റെ പിതാവ് മരിച്ചത്. കുടുംബത്തോടൊപ്പം ബാം​ഗ്ലൂരിലേക്ക് പോകവേ ആയിരുന്നു അപകടം.

video
play-sharp-fill

ഷൈനിനും അമ്മയ്ക്കും അനിയനും അപകടത്തിൽ പരിക്കേറ്റു. ഇവരെ തൃശ്ശൂരിലേക്ക് കൊണ്ടുപോകും. പരിക്ക് പറ്റിയതിനാൽ പ്രത്യേക ആംബുലൻസിൽ ആണ് കൊണ്ടു പോവുക. ഷൈൻ ടോമിന് തോളെല്ലിനാണ് പരിക്കേറ്റത്. തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ധർമപുരി ആശുപത്രിയിലാണ് ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്.