Spread the love

നഖം വളർത്തുന്നവരും അതില്‍ നെയില്‍പോളിഷ് അടിക്കുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ നെയില്‍ പോളിഷ് മായ്ച്ച്‌ കളയാനാണ് പണി. അതിനായി വില കൂടിയ റിമൂവറുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി പൈസ കളയേണ്ട. ഇവ കൈയ്യിലുണ്ടെങ്കില്‍ ഇനി സിംപിളായി നെയില്‍ പോളിഷ് മായിക്കാം.

video
play-sharp-fill

ഡിയോഡറന്റ്

നഖങ്ങളിലെ നിറം കളയാൻ ഇത് ഉപയോഗിക്കുക. നെയില്‍ പോളിഷ് പുരട്ടിയ നഖങ്ങളില്‍ അല്‍പ്പം ഡിയോഡറന്റ് പുരട്ടുക കോട്ടണ്‍ പാഡ് ഉപയോഗിച്ചു പതിയെ തുടക്കുക. റിമൂവർ പോലെ അതിവേഗം ഇത് ഫലം നല്‍കിയേക്കില്ല. കുറച്ചു സമയം കൊണ്ട് നെയില്‍ പോളിഷ് നീക്കം ചെയ്യുന്നതിന് സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാൻഡ് സാനിറ്റൈസർ

കോവിഡ് സമയം മുതല്‍ വീടുകളില്‍ ഉള്ളതാണ് ഹാൻഡ് സാിനൈറ്റസർ. എന്നാലിനി ശുചിത്വത്തില്‍ മാത്രമല്ല നഖങ്ങളിലെ നെയില്‍ പോളിഷ് കളയുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു പഞ്ഞിയില്‍ അല്‍പം സാനിറ്റൈസർ എടുത്ത് നഖത്തില്‍ പുരട്ടാം. നെയില്‍ പോളിഷിന്റെ നിറം മങ്ങുന്നതു വരെ അത് തുടരുക.

ടൂത്ത് പേസ്റ്റ്

പല്ലുകളെ വൃത്തിയാക്കി സൂക്ഷിക്കുന്നതില്‍ മാത്രമല്ല മറ്റ് പല ഉപയോഗങ്ങളും ഇതിനുണ്ട്. പഴയ ടൂത്ത് ബ്രെഷില്‍ അല്‍പം പേസ്റ്റെടുത്ത് നഖത്തില്‍ ഉരച്ചാല്‍ മതിയാകും. നെയില്‍ പോളിഷ് റിമൂവറില്‍ കാണപ്പെടുന്ന എഥൈല്‍ അസറ്റേറ്റ് പേസ്റ്റില്‍ അങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

പെർഫ്യൂം

ഡിയോഡറന്റ് പോലെ തന്നെയാണ് ഇതും പ്രവർത്തിക്കുന്നത്. പഴയ പെർഫ്യൂം കുപ്പികളില്‍ നിന്ന് അല്‍പം പഞ്ഞിയിലേക്ക് എടുത്ത് നഖത്തില്‍ പുരട്ടി നോക്കു ക.