Spread the love

തിരുവനന്തപുരം: കൊച്ചി മെട്രോയിൽ നിലവിലുള്ളതിനോടു സമാനമായ ‘അലർട്ട്’ സംവിധാനം ഇനി കെ.എസ്.ആർ.ടി.സി. ബസുകളിലേക്കും എത്തുന്നു.

video
play-sharp-fill

പുതിയ പദ്ധതിയുടെ ഭാഗമായി, 400 ഓർഡിനറി ബസുകളിലും 100 സൂപ്പർ ഫാസ്റ്റ് ബസുകളിലും പരീക്ഷണാടിസ്ഥാനത്തില്‍ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങള്‍ സ്ഥാപിക്കാനാണ് കെഎസ്‌ആർടിസി തയ്യാറെടുക്കുന്നത്. കൃത്യവും സമയബന്ധിതവുമായ വിവരങ്ങളിലൂടെ പൊതുജനങ്ങളുടെ യാത്രാ അനുഭവം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കെഎസ്‌ആർടിസി ഓഡിയോ-വിഷ്വൽ വിവരങ്ങളുള്ള സമന്വയിത/ഓട്ടോമേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIS) ഇൻസ്റ്റാൾ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള രണ്ട് വർഷത്തെ ലൈസൻസിനായി ടെൻഡറുകൾ ക്ഷണിച്ചു. ഈ ലൈസൻസ് വാർഷികാടിസ്ഥാനത്തില്‍ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി ലഭിക്കും. ഓഡിയോ സിസ്റ്റത്തില്‍ പ്രധാനമായും സ്പീക്കറുകളാണ് ഉളളത്. കൂടാതെ ബസുകൾക്കുള്ളിൽ ഒന്നിലധികം സ്ഥാനങ്ങളിൽ ഡിജിറ്റൽ ഡിസ്പ്ലേകളും സ്ഥാപിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ അധികാരികള്‍ പുറത്തിറക്കുന്ന വിവിധ പൊതു വിവരങ്ങളും ഈ സംവിധാനത്തിലൂടെ സംപ്രേഷണം ചെയ്യും. പരസ്യങ്ങളിനൊപ്പം ബോധവത്ക്കരണ സന്ദേശങ്ങൾ, പകർപ്പവകാശമുള്ള സിനിമാഗാനങ്ങൾ, ദൃശ്യങ്ങൾ എന്നിവയും കരാറുകാരിന് പ്രദർശിപ്പിക്കാം. അതോടൊപ്പം ബസുകളുടെ എത്തിച്ചേരല്‍/പുറപ്പെടല്‍ സമയങ്ങള്‍, റൂട്ടുകള്‍, സ്റ്റോപ്പുകൾ ബസുകളുടെ വരവ്/പുറത്താകൽ സമയങ്ങൾ, റൂട്ടുകൾ, സ്റ്റോപ്പുകൾ തുടങ്ങിയ തത്സമയ വിവരങ്ങളും ഈ സംവിധാനം വഴി യാത്രക്കാർക്ക് ലഭ്യമാകും.

ബസുകളിൽ ജിപിഎസ് ഉപകരണങ്ങൾ സ്ഥാപിച്ച്‌ അവയെ ഒരു സെൻട്രൽ സെർവറുമായി ബന്ധിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സെൻട്രല്‍ സെർവറില്‍ നിന്നുള്ള ഡാറ്റ പി.ഐ.എസ് ഡിസ്പ്ലേകളിലേക്ക് ലഭ്യമാക്കുന്നത് വഴിയാണ് തത്സമയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്.