Spread the love

ഇടുക്കി: സിപിഎം നേതാവ് എം എം മണിയുടെ സഹോദരന്റെ വിനോദസഞ്ചാര കേന്ദ്രത്തിനെതിരെ നടപടി. നിയന്ത്രണം ലംഘിച്ചാണ് സിപ്പ് ലൈന്‍ പ്രവര്‍ത്തനമെന്ന് ചൂണ്ടികാട്ടിയാണ് നടപടി.

video
play-sharp-fill

എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റെ ഹൈറേഞ്ച് സിപ്പ് ലൈന്‍ എന്ന സ്ഥാപനത്തിനെതിരെ ഇടുക്കി ജില്ലാ ഭരണകൂടമാണ് നടപടി എടുത്തത്.

സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ സാഹസിക വിനോദസഞ്ചാരം നിയന്ത്രിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group