Spread the love

തിരുവനന്തപുരം: ഡോ. ബി അശോകിന്‍റെ നിയമനം റദ്ദാക്കി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാനായി നിയമിച്ച സർക്കാർ ഉത്തരവാണ് സെൻട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കിയത്.

video
play-sharp-fill

സര്‍ക്കാര്‍ നിയമനത്തിനെതിരെ ബി അശോക് നല്‍കിയ ഹർജിയിലാണ് തീരുമാനം. സർക്കാർ നടപടി നേരത്തെ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു നടപടി.

കേഡർ മാറ്റി നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍റെ സമ്മതപത്രം വേണമെന്ന മാനദണ്ഡം സർക്കാർ പാലിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം. കൃഷിവകുപ്പിന്‍റെ ചുമതലയിലിരിക്കെ ആയിരുന്നു ബി അശോകനെ മാറ്റി നിയമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group