‘പാർട്ടി പറഞ്ഞത് അം​ഗീകരിക്കുന്നു, നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കിൽ അത് സമ്മതിക്കുന്നു’: രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

തിരുവനന്തപുരം: പാർട്ടി പറയുന്നത് അം​ഗീകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കിൽ അത് സമ്മതിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. പാർട്ടി തെറ്റാണെന്ന് പറഞ്ഞാൽ രാഹുൽ ആണ് തെറ്റെന്നും പാർട്ടിക്കെതിരെ തനിക്ക് ഈ​ഗോയില്ലെന്നും രാഹുൽ വ്യക്തമാക്കി.

പാർട്ടി പറയുന്നതാണ് ശരിയെന്ന് പറഞ്ഞ രാഹുൽ നേതൃത്വത്തിനെതിരെ സംസാരിക്കില്ലെന്നും കൂട്ടിച്ചേർത്തു. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.