Spread the love

തലയാഴം: തലയാഴം പഞ്ചായത്തിലെ 8, 9, 10 വാർഡുകൾ ഉൾപ്പെടുന്ന മംഗലത്തുകരി പാടശേഖരം പെയ്ത്തുവെള്ളം നിറഞ്ഞതിനെ തുടർന്ന് 60 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലായി.

video
play-sharp-fill

വീടുകളിലേക്ക് വെള്ളം കയറിയതോടെ വയോധികരായ രോഗികള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാനോ ഭക്ഷണം പാകം ചെയ്യാനോ പ്രാഥമികാവശ്യങ്ങള്‍ നടത്താനോ കഴിയാത്ത അവസ്ഥയാണ്. ടാങ്കുകൾ നിറഞ്ഞ് കക്കൂസ് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകുകയും, അവ വെള്ളത്തിൽ കലർന്നതോടെ രോഗബാധയ്ക്കുള്ള ഭീതിയും ഉയരുകയുമാണ്. മഴക്കാലം തുടങ്ങുമ്പോഴുതന്നെ പാടശേഖരത്തിൽ മോട്ടോർ പ്രവർത്തിപ്പിച്ച്‌ വെള്ളം പുറത്തേക്ക് പമ്പ് ചെയ്തുവെങ്കിൽ ഇത്തരമൊരു വലിയ വെള്ളപ്പൊക്ക ദുരിതം ഉണ്ടായേക്കില്ലായിരുന്നെന്നും നാട്ടുകാർ നിരാശയോടെ പറയുന്നു.

ഈ 60 കുടുംബങ്ങളിൽ ഭൂരിഭാഗമായ 40 കുടുംബങ്ങളും പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരാണ്. തങ്ങളുടെ ദുരിതാവസ്ഥ പഞ്ചായത്തിനെയും കൃഷിവകുപ്പ് അധികൃതരെയും ബോധ്യപ്പെടുത്തിയിട്ടും യാതൊരു ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group