ബിജെപിയില്‍ പോയത് കോണ്‍ഗ്രസ് നേതാക്കളുടെ അവഗണന മൂലം; ബിജെപിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും; പ്രതികരിച്ച് മറിയക്കുട്ടി

Spread the love

ഇടുക്കി: ബിജെപിയില്‍ പോയത് കോണ്‍ഗ്രസ് നേതാക്കളുടെ അവഗണന മൂലമെന്ന് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി.

video
play-sharp-fill

നാളിതുവരെയായും ഒരു കോണ്‍ഗ്രസുകാരനും തൻ്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല.

വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. കെപിസിസി അല്ല ജനപ്രതിനിധികളാണ് തനിക്ക് വീട് നിർമ്മിച്ച്‌ നല്‍കിയതെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പോലും അവഗണിക്കുന്നുവെന്നും മറിയക്കുട്ടി പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായപ്പോള്‍ പോലും കോണ്‍ഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നും ബിജെപിയില്‍ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു. തനിക്കൊപ്പം നില്‍ക്കാൻ ഒരുപാട് ആളുകള്‍ ഉണ്ടെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.