Spread the love

എറണാകുളം : ഹൈക്കോടതി പരിസരത്ത് കണ്ടെത്തിയ പൈപ്പുകൾക്ക് ഉടമസ്ഥനില്ല, കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാ​ഗമായി ഹൈക്കോടതി കനാൽ നവീകരണ ജോലികൾക്കായി മണ്ണ് മാറ്റിയപ്പോഴാണ് രണ്ട് പൈപ്പുകൾ കണ്ടെത്തിയത്.

video
play-sharp-fill

വാട്ടർ അതോറിറ്റിയുടെയും ബി.പി.സി.എല്ലിൻ്റെയും പൈപ്പുകളല്ല ഇതെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
എ.ജീസ് ഓഫീസ് മുതൽ മംഗളവനം തോട് വരെയുള്ള മണ്ണ് മാറ്റിയപ്പോഴാണ് പൈപ്പുകൾ കണ്ടത്. പൈപ്പുകൾ ഏതെങ്കിലും വകുപ്പുകളുമായോ ഏജൻസി കളുകമായോ ബന്ധപ്പെട്ടതാണെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ദുരന്തനിവാരണ വിഭാഗവുമായോ/മൈനർ ഇറിഗേഷൻ വകുപ്പുമായോ ബന്ധപ്പെടണം.

രണ്ടു ദിവസത്തിനുള്ളിൽ ആരും ബന്ധപ്പെട്ടില്ല എങ്കിൽ പൈപ്പ് മുറിച്ചു മാറ്റുന്നതാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ എൻ എസ് കെ ഉമേഷ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴക്കാലത്ത് കൊച്ചിയുടെ തലവേദനയായ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനുള്ള പദ്ധതിയാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ. സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ പത്തു കോടി രൂപ അനുവദിച്ചിരുന്നു.