
കോട്ടയം: എം.സി റോഡിൽ നാട്ടകത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുമരകം സ്വദേശിയായ വിദ്യാർത്ഥിക്കു പരിക്കേറ്റു.
സെന്റ് ഗീറ്റ്സ് കോളേജ് ഓഫ് എൻജിനിയറിംഗ് എം സി എ ഒന്നാം വർഷ വിദ്യാർത്ഥി കുമരകം ചിറ്റൂർ വീട്ടിൽ മോൻസി മാത്യു (21) വിനാണ് പരിക്കേറ്റത്.
പരീക്ഷ കഴിഞ്ഞ് തിരികെ വരുമ്പോൾ നിയന്ത്രണം തെറ്റി വന്ന മറ്റൊരു ബൈക്ക് മോൻ സിയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. മുഖത്തും കൈക്കും പരിക്കേറ്റ മോൻസിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







