video
play-sharp-fill

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊല; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് ; മരണകാരണം തലയ്ക്കേറ്റ ക്ഷതം ; തലക്കേറ്റ ക്ഷതത്തെ തുടർന്ന് രക്തസ്രാവമുണ്ടായി;  ഇരുവരെയും പരിക്കേൽപ്പിച്ചത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ; വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമേറ്റതായും റിപ്പോർട്ടിൽ

Spread the love

കോട്ടയം: തിരുവാതുക്കൽ സ്വദേശിയും വ്യവസായിയുമായ വിജയകുമാർ – മീര ദമ്പതികളുടെ പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു.

മരണകാരണം തലക്കേറ്റ ക്ഷതമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.

തലക്കേറ്റ ക്ഷതത്തെ തുടർന്ന് തുടർന്ന് രക്തസ്രാവമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂർച്ചയേറിയ ആയുധമുപയോഗിച്ച് ഇരുവരെയും പരിക്കേപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

വിജയകുമാറിൻ്റെ നെഞ്ചിലും ക്ഷതമേറ്റതായും ഇതിൽ പറയുന്നു.

വിജയകുമാറിന്റെ മൃതദേഹം വീടിന്റെ ഹാളിലും, ഭാര്യ മീരയുടെ മൃതദേഹം മുറിയിലുമായാണ് കിടന്നിരുന്നത്.

മൃതദേഹത്തിന് സമീപം മഴു പോലുള്ള ആയുധവും ഉണ്ടായിരുന്നു. വീടിന് പുറത്ത് അമ്മിക്കല്ലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

പ്രതി, ദമ്പതികളെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് ഇവ കൊണ്ടുവന്നതെന്നാണ് പോലീസിന്റെ നിഗമനം.