തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം തലയാഴത്ത് സിഐടിയു വിൻ്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.

Spread the love

വൈക്കം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശിക വിതരണം ചെയ്യുക, കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലുറപ്പ് പദ്ധതിയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം ജി എൻ ആർ ഇ എസ് സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണയും നടത്തി.

video
play-sharp-fill

തലയാഴം പഞ്ചായത്തിൻ്റെ മുന്നിൽ നടന്ന ധർണാ സമരം സിപിഎം വൈക്കം ഏരിയ സെക്രട്ടറി പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.വി. ഉദയപ്പൻ അധ്യക്ഷത വഹിച്ചു.

തൊഴിൽ കാർഡെടുത്ത തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കാൻ കഴിയാതിരുന്നത് പഞ്ചായത്ത് ഭണ സമിതിയുടെ കെടുകാര്യസ്ഥത മൂലമാണെന്നും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികളുടെ 65 ദിവസത്തെ വേതനം കുടിശികയാണെന്നും നേതാക്കൾ ആരോപിച്ചു. കെ. കുഞ്ഞപ്പൻ,എം. വൈ.ജയകുമാരി, ഇ.എൻ. സാലിമോൻ, കെ.സുമനൻ , കെ. എം. അഭിലാഷ്,

എ.എൻ. മോഹനൻ, എം. ആർ. ബോബി, എം.എസ്. ശിവജി , കെ.എൻ. രാജേന്ദ്രൻ നായർ പഞ്ചായത്ത് അംഗങ്ങളായ എസ്. ദേവരാജൻ , ഷീജ ബൈജു, റോസിബാബു തുടങ്ങിയവർ സംബന്ധിച്ചു.