നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ അപകടം:നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം…

Spread the love

മലപ്പുറം:മലപ്പുറം എടപ്പാളില്‍ കാറിടിച്ച് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം.എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിറാണ് മരിച്ചത്.വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടെടുത്തപ്പോള്‍ കുഞ്ഞിനെ ഇടിച്ചാണ് അപകടമുണ്ടായത്.

video
play-sharp-fill

കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും വീടിന്റെ മുറ്റത്തു നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.മുറ്റത്തു നിന്ന സ്ത്രീയുടെ പരുക്ക് ഗുരുതരമാണ്, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വണ്ടി പുറകോട്ടെടുത്തയുടന്‍ അതിവേഗത്തില്‍ നീങ്ങിയതാണ് അപകടത്തിനു കാരണമായത്.ഓട്ടോമാറ്റിക് കാറാണ് അപകടത്തിനിടയാക്കിയത്. പിറകില്‍ നിന്നവര്‍ക്ക് വശത്തേക്ക് മാറാനുള്ള സാഹചര്യം പോലുമുണ്ടായിരുന്നില്ല.  കുഞ്ഞിന്റെ ദേഹത്തുകയറിയാണ് കാർ നീങ്ങിയത്.കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group