വീട്ടിൽ നിർത്തിയിട്ട ഓട്ടോമാറ്റിക് കാർ പിന്നോട്ടെടുക്കുന്നതിനിടെ കാർ ദേഹത്ത് കയറി മുറ്റത്തുനിന്ന നാലു വയസുകാരിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതരപരിക്ക്

Spread the love

മലപ്പുറം: എടപ്പാളിൽ വീട്ടിൽ നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു. മുറ്റത്തുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു.

video
play-sharp-fill

മഠത്തിൽ വീട്ടിൽ ജാബിറിന്റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. കാറിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നു. ഇവർക്കും പരിക്കുണ്ടെന്നാണ് വിവരം.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഓട്ടോമാറ്റിക് കാർ പിന്നോട്ടെടുക്കുന്നതിനിടെ വേഗത്തിൽ വന്ന് മറ്റുത്ത് നിൽക്കുകയായിരുന്ന കുഞ്ഞിൻ്റെ ദേഹത്തിലൂടെ കയറുയിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീയെ വാഹനം ഇടിക്കുകയും ചെയ്തു. കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.