Spread the love

വൈക്കം: വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം വൈക്കം പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടിച്ച ഓട്ടോറിക്ഷയും വാഹനം ഓടിച്ച ഡ്രൈവറേയും പൊലീസ് കണ്ടെത്തിയത്.

video
play-sharp-fill

കേസിൽ പ്രതി എറണാകുളം പാലാരിവട്ടം കുരീക്കോട്ടുപറമ്പിൽ ബാബു (57)നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വൈക്കം നാനാടം മണി മെമ്മോറിയൽ ആശുപത്രിക്ക് സമീപം അജ്ഞാത വാഹനം ഇടിച്ച്‌ വൈക്കം നാനാടത്ത് വിജയ പ്രസ്സ് നടത്തിയിരുന്ന വിജയൻ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

സംഭവത്തിൽ വൈക്കം പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചിരുന്നു. മാർച്ച് 20നാണ് കേസിനാസ്പദമായ സംഭവം. അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 3നാണ് വിജയൻ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുമായി ബന്ധപ്പെട്ട് തുടർന്നുള്ള അന്വേഷണത്തിൽ എസ്ഐ ജയകൃഷ്ണന്റെ നേതൃത്തിൽ എസ് സി പിഒ വിജയശങ്കർ, പ്രവിനോ, രജീഷ് പി ആർ, നിധീഷ് എംആർ, അജീഷ് പി എ, സുധീപ് സി, സന്തോഷ് സി, സുനിൽ കുമാർ എന്നിവരുമായി ചേർന്ന് വൈക്കം മുതൽ എറണാകുളം വരെയുള്ള നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടത്തിന് കാരണമായ ഓട്ടോറിക്ഷയും വാഹനം ഓടിച്ചിരുന്ന ഡ്രൈവറെയും കണ്ടെത്തിയത്.