ഡെന്റൽ ക്ലിനിക്കിൽ ചികിത്സയ്ക്കിടെ അപകടം; ഡ്രില്ലർ തട്ടി 21 കാരിയുടെ നാക്കിൽ ഗുരുതര പരിക്ക്; സംഭവത്തിൽ കേസെടുത്ത് ആലത്തൂർ പോലീസ്

Spread the love

പാലക്കാട്: ചികിത്സയ്ക്കിടെ യുവതിയുടെ നാക്കിൽ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഡെൻ്റൽ ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.

video
play-sharp-fill

മാർച്ച് 24നാണ് സംഭവം. പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ ആശുപത്രിയിൽ എത്തിയ 21കാരിയായ യുവതിക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഡ്രില്ലർ നാക്കിൽ തട്ടി നാവിൻ്റെ അടിഭാഗത്ത് മുറിവേൽക്കുകയായിരുന്നു. പരുക്ക് സാരമുള്ളതാണ്.

പിന്നാലെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group