തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം; ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് തിരുവനന്തപുരം നെയ്യാറ്റിൻകര പൊലീസ്

Spread the love

തിരുവനന്തപുരം: ഇന്നലെ വൈകിട്ട് തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ ആർഎസ്‌എസ് – ബിജെപി പ്രവർത്തകർക്കെതിരെ തിരുവനന്തപുരം നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

video
play-sharp-fill

കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഘപരിവാർ രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലർത്തിയെനന്നായിരുന്നു തുഷാർ ഗാന്ധി പ്രസംഗിച്ചത്. ഇതിനെതിരെയായിരുന്നു പ്രതിഷേധം.

സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തുഷാർ ഗാന്ധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും തുഷാർ ഗാന്ധി പറഞ്ഞു. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

കേരളത്തില്‍ എത്തുന്ന ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.