video
play-sharp-fill

ട്രെയിന്‍ യാത്രകള്‍ക്ക് ചെലവേറും; സ്ലീപ്പര്‍, എസി കോച്ചുകളില്‍ നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ

ട്രെയിന്‍ യാത്രകള്‍ക്ക് ചെലവേറും; സ്ലീപ്പര്‍, എസി കോച്ചുകളില്‍ നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ

Spread the love

ഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്രാ ടിക്കറ്റ് നിരക്കുകള്‍ അടുത്ത് തന്നെ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത.

എ.സി , സ്ലീപ്പര്‍ കോച്ചുകളിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം സമിതിയാണ് നിരക്ക് വര്‍ദ്ധനവിന് ശുപാര്‍ശ നല്‍കിയത്.

എ.സി കോച്ചുകളില്‍ റെയില്‍വേ മുടക്കുന്ന പണത്തിന് അനുസരിച്ച്‌ ആനുപാതികമായ വര്‍ദ്ധന വരുത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സബ് അര്‍ബന്‍ ട്രെയിനുകളിലെ നോണ്‍ എ.സി യാത്രയ്ക്ക് ഇളവുകള്‍ തുടര്‍ന്നും നല്‍കണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം. അതോടൊപ്പം തന്നെ വിവിധ വികസന പ്രവര്‍ത്തനങ്ങളില്‍ റെയില്‍വേ ചെലവ് ചുരുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

എ.സി കോച്ചിലെ ടിക്കറ്റുകള്‍ക്കും പ്രീമിയം ട്രെയിനുകള്‍ക്കും വിമാന ടിക്കറ്റിന് സമാനമായ ഡൈനാമിക് പ്രൈസിംഗ് രീതി സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.