കട്ടപ്പനയിൽ സ്ഫോടക വസ്തുക്കളുടെ വൻ ശേഖരവുമായി ഈരാറ്റുപേട്ട സ്വദേശി പോലീസ് പിടിയിൽ ; പിടികൂടിയത് 300 ഇലക്ട്രിക് ഡിറ്റനേറ്ററും 200 ജലാറ്റിൻ സ്റ്റിക്കുകളും

Spread the love

ഇടുക്കി : കട്ടപ്പനയിൽ വൻ സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി. ഈരാറ്റുപേട്ട സ്വദേശി നടക്കൽ കണ്ടത്തിൽ വീട്ടിൽ ഷിബിലി (43) ആണ് പിടിയിലായിരിക്കുന്നത്.

video
play-sharp-fill

ഇയാളിൽ നിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്റർ, 200 ജനാറ്റിൻ സ്റ്റിക് എന്നിവയാണ് പിടികൂടിയത്. അനധികൃതമായി ഖനന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് നൽകാനായി കൊണ്ടുവന്നതാണ് ഈ സ്ഫോടക വസ്തുക്കൾ എന്നാണ് പോലീസ് പറയുന്നത്.

ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കളുമായി ഇയാൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്എച്ച്ഒ ഷൈൻ കുമാർ , എസ്ഐമാരായ ബിനോയ് എബ്രഹാം, പ്രകാശ്, സിപിഒമാരായ ഫൈസൽ, രേവതി, സൽജോമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.