video
play-sharp-fill

കാസർകോട് 15 കാരിയെ കാണാതായിട്ട് മൂന്നാഴ്ച; രാവിലെ ഉറക്കമുണർന്നപ്പോൾ മകൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പിതാവ്; പ്രദേശവാസിയായ യുവാവിനെയും കാണാതായതായും പരാതിയിൽ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കാസർകോട് 15 കാരിയെ കാണാതായിട്ട് മൂന്നാഴ്ച; രാവിലെ ഉറക്കമുണർന്നപ്പോൾ മകൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പിതാവ്; പ്രദേശവാസിയായ യുവാവിനെയും കാണാതായതായും പരാതിയിൽ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ മൂന്നാഴ് മുമ്പ് കാണാതായ പതിനഞ്ച് വയസുകാരിയെ ഇതുവരേയും കണ്ടെത്താനായില്ല. പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രുതിയെ ആണ് കാണാതായത്. മകളെ എത്രയും വേഗം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമങ്ങളുണ്ടാവണമെന്ന് മാതാപിതാക്കൾ ആശ്യപ്പെട്ടു. മാതാപിതാക്കൾ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പൈവളിഗെ മണ്ടേകാപ്പില്‍ പതിനഞ്ച് വയസുകാരിയായ ശ്രേയയെ ഫെബ്രുവരി 12 മുതലാണ് കാണാതായത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറയുന്നു.

പ്രദേശവാസിയായ 42 വയസുകാരനും പെണ്‍കുട്ടിയെ കാണാതായ അതേ ദിവസം മുതല്‍ അപ്രത്യക്ഷനായിട്ടുണ്ടെന്നും ഇവര്‍ കുമ്പള പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മിസ്സിംഗ് കേസെടുത്ത് കുമ്പള പൊലീസ് അന്വേഷണം തുടരുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ കുമ്പള പൊലീസില്‍ വിവരം അറിയിക്കണം.

പൊലീസ് സ്റ്റേഷന്‍ 04998213037
ഇന്‍സ്പെക്ടര്‍ 9497987218