Spread the love

തിരുവനന്തപുരം: സർക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്ന് 2024 മാർച്ച്‌ 31വരെ ഓഡിറ്റ് ചെയ്യപ്പെടാത്ത കണക്കുകള്‍ പ്രകാരം (കേന്ദ്ര സർക്കാർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍

video
play-sharp-fill

എന്നിവ ഉള്‍പ്പെടെ) 757.09 കോടി രൂപ (പലിശ ഒഴികെ) വൈദ്യുതി ബോർഡിന് പിരിഞ്ഞു കിട്ടാനുണ്ടെന്ന് മന്ത്രി കെ.
കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.

സംസ്ഥാന സർക്കാർ വകുപ്പുകള്‍-74.94 കോടി രൂപ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ (കേരള വാട്ടർ അതോറിറ്റി ഒഴികെ)-158.56, കേരള വാട്ടർ അതോറിറ്റി-458.54, പൊതു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപനങ്ങള്‍- 22.56, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍-3.42, കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍-1.67, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍- 37.40 കോടി രൂപ എനനിങ്ങനെയാണ് പിരിഞ്ഞ് കിട്ടാനുള്ള തുക.

അതുപോലെ സ്വകാര്യ വ്യക്തികളില്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള കുടിശ്ശിക 1406.97 കോടി രൂപയാണ്. ഗാർഹികം- 318.69 കോടി രൂപ, സ്വകാര്യ ഉപഭോക്താക്കള്‍-1012.29, കാപ്റ്റീവ് പവർ

പ്രോജക്‌ട്-59.34, ഇന്റർ സ്റ്റേറ്റ്- 2.84, ലൈസൻസി-13.67, മറ്റിനം-0.14 എന്നിങ്ങനെയാണ് ആകെ 1406.97 കോടി രൂപയുടെ കുടിശ്ശികയെന്ന് എല്‍ദോസ് പി. കുന്നപ്പിള്ളില്‍, കെ.ബാബു, ഐ.സി. ബാലകൃഷണൻ, സി.ആർ. മഹേഷ് എന്നിവർക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി മറുപടി നല്‍കി.