Spread the love

 

കൊല്ലം: തെൻമല ഉറുകുന്നിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കാലി സിലിണ്ടറുകളുമായി എത്തിയ ഭാരത് പെട്രോളിയത്തിൻ്റെ ലോറിയും തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

video
play-sharp-fill

 

സീറ്റിനോട് ചേർന്ന ഡോർ ഇളകി വീണു. തുടർന്ന് ഡ്രൈവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ബസിലെ യാത്രക്കാർക്കും നിസാര പരിക്കേറ്റു. ഉടൻ തന്നെ പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.