
വയനാട്: വയനാട്ടിൽ മൂന്ന് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ രണ്ട് കടുവകളെയും കുറ്റമുണ്ടയിൽ നിന്നും ഒരു കടുവയെയുമാണ് ചട്ട നിലയിൽ കണ്ടെത്തിയത്. ഒരു ആൺകടുവയും ഒരു പെൺകടുവയുമാണ് കുറിച്യാട് ചട്ടം.
കടുവകൾ പരസ്പരം ഏറ്റുമുട്ടിയതാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ട് പട്രോളിങ്ങിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് കടുവകളുടെ ജഡം കണ്ടെത്തിയത്.
സംഭവത്തിൽ വനം മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. നോർത്തേൺ സർക്കിൾ സിസിഎഫിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതിൻ്റെ ഭാഗമായി കടുവകളുടെ ജഡങ്ങൾ പോസ്റ്റ്മോർട്ടം നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







