Spread the love

ആലുവ : മയക്ക് മരുന്ന് വില്‍പ്പനക്കാരനെ പിറ്റ് എൻഡിപിഎസ് ആക്‌ട് പ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചു. നായരമ്ബലം കുടുങ്ങാശേരി അറയ്ക്കല്‍ വീട്ടില്‍ അജു ജോസഫ് (28)നെയാണ് പൂജപ്പുര സെൻട്രല്‍ ജയിലിടച്ചത്.

video
play-sharp-fill

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ബംഗലൂരുവില്‍ നിന്ന് ടൂറിസറ്റ് ബസില്‍ കടത്തുകയായിരുന്ന 70 ഗ്രാം രാസ ലഹരി അങ്കമാലിയില്‍ വച്ച്‌ ഇയാളില്‍ നിന്ന് പിടികൂടിയിരുന്നു.

കളമശേരിയില്‍ നിന്ന് മൂന്ന് ഗ്രാമോളം എംഡിഎംഎ പിടികൂടിയ കേസില്‍ ഇയാള്‍ പ്രതിയാണ്. മയക്കുമരുന്ന് കടത്തും വിപണനവും തടയുന്നതിനുള്ള നടപടിയായ പിറ്റ് -എൻഡിപിഎസ് ആക്‌ട് പ്രകാരം റൂറല്‍ ജില്ലയില്‍ നിന്നും തടങ്കലില്‍ അടയ്ക്കുന്ന പതിമൂന്നാമത്തെ ആളാണ് അജു ജോസഫ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group