സ്ഥിരമായ മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ? തലമുടി വളരാൻ ഉറപ്പായും കഴിക്കേണ്ട ഏഴു ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം!

Spread the love

തലമുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടി നന്നായി വളരാന്‍ ഉറപ്പായും ഡയറ്റില്‍  ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മുട്ട

പ്രോട്ടീന്‍, സിങ്ക്, ബയോട്ടിന്‍, വിറ്റാമിന്‍ ഡി തുടങ്ങി തലമുടിയുടെ ആരോഗ്യത്തിന് വേണ്ട എല്ലാ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ചീര

വിറ്റാമിനുകളും സിങ്കും അയേണും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും.

3. മത്സ്യം 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

4. പയറുവര്‍ഗങ്ങള്‍

പ്രോട്ടീനും സിങ്കും ബയോട്ടിനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

5. ചിക്കന്‍ 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചിക്കന്‍  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

6. മധുരക്കിഴങ്ങ് 

ബയോട്ടിന്‍‌ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

7. നട്സും സീഡുകളും

ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക്, മറ്റ് ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്‌സും വിത്തുകളും കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.