Spread the love

കോഴിക്കോട് : ബാലുശ്ശേരിയിൽ 20 ഗ്രാം എം.ഡി.എം.എയുമായി നാലു പേർ അറസ്റ്റില്‍. പോസ്റ്റ് ഓഫിസ് റോഡില്‍ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് എം.ഡി.എം.എ പിടികൂടിയത്.

video
play-sharp-fill

കുറ്റിക്കാട്ട് പറമ്ബ് ജിഷ്ണു (25), നന്മണ്ട താനോത്ത് വീട്ടില്‍ അനന്ദു എന്ന ടോബി (25),നന്മണ്ട കരിയാത്തൻ കാവ് തിയ്യക്കണ്ടി ആകാശ് (26), ചേളന്നൂർ കൈതോട്ടയില്‍ മീത്തല്‍ അബിൻ (26) എന്നിവരെയാണ് പിടികൂടിയത്.

കോഴിക്കോട്, കൊയിലാണ്ടി, വടകര ഭാഗങ്ങളിലെ മയക്കു മരുന്ന് സംഘത്തില്‍ പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. അനന്ദുവിന്റെ പേരില്‍ മുമ്ബ് രണ്ടുതവണ എം.ഡി.എം.എ പിടികൂടിയ കേസുണ്ട്. സമാനമായ കേസില്‍ ആകാശും ജയിലില്‍ കിടന്നിട്ടുള്ളതാണ്. പിടികൂടിയ എം.ഡി.എം.എക്ക് 60,000 രൂപ വിലവരും. ഇവർ സഞ്ചരിച്ച താർജീപ്പും കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പ്രകാശൻ പടന്നയില്‍, പേരാമ്ബ്ര ഡിവൈ.എസ്.പി വി.വി ലതീഷ് ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ ബാലുശ്ശേരി എസ്.ഐമാരായ എം.സുജിലേഷ്, എൻ.കെ. അബ്ദുള്‍ റഷീദ്, സി സുരേന്ദ്രൻ, എ.എസ്. ഐ കെ.വി റസൂല, സ്പെഷല്‍ സ്ക്വോഡ് എസ്.ഐ മാരായ രാജീവ് ബാബു, പി.ബിജു, സീനിയർ സി.പി.ഒ മാരായ എൻ.ജയരാജൻ, എൻ.എം ജിനീഷ് ,പി.പി, മുനീർ, എൻ.എം.ഷാഫി, ടി.കെ.ശോബിത്ത്, കെ.ടി ബിജു , ഇ.കെ മുഹമ്മദ് ഷമീർ, ഇ.എം രതീഷ്, കെ.ഫൈസല്‍, പി.ഷാലിമ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്