Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി സൽമാൻ ഉദ്ദീൻ (23), പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത്ത് ബേര (21) എന്നിവരാണ് പിടിയിലായത്. കെഎസ്ആർടിസി ബസിൽ ആറ് കിലോഗ്രാം കഞ്ചാവാണ് ഇരുവരും കടത്താൻ ശ്രമിച്ചത്. വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് പ്രതികൾ പിടിയിലായത്.

വാളയാർ ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ സി.ജയചന്ദ്രനും സംഘവും ചേർന്നാണ് കേസ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുജീബ്റോയി. എം.ആർ, പ്രിവന്റീവ് ഓഫീസർ ജമാലുദ്ദിൻ.എം.എച്ച്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ്.എൻ, രതീഷ്.പി.വി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കണ്ണൂരിൽ 1.37 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയെ പിടികൂടി. ഷൈഖ്റഹീം എന്നയാളെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു.സിയും സംഘവും ചേർന്ന് പിടികൂടിയത്. ഇയാൾ കഞ്ചാവ് സൂക്ഷിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ഷിബു.കെ.സി, അബ്ദുൾ നാസർ.ആർ.പി, അനിൽകുമാർ.പി.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഖാലിദ്.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ.ടി.കെ, ശരത്.പി.ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷബ്ന.ആർ.കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.