Spread the love

 

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശി രംഗത്ത്.

video
play-sharp-fill

 

രണ്ടരക്കോടി വിലമതിക്കുന്ന തടിമില്ല് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശി ശശിധരന്റെ പരാതി. എന്നാല്‍ ശശിധരനാണ് തന്നെ കബളിപ്പിച്ചതെന്ന്  മനാഫ് പ്രതികരിച്ചു.

 

കല്ലായിപ്പുഴയോട് ചേര്‍ന്ന് പ്രവര്‍ക്കുന്ന റാണി വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ജില്ലാ കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കെ.വി. ശശിധരനും മകന്‍ ഷിജിലും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

താല്‍ക്കാലികമായി നടത്തിപ്പിന് കൊടുത്ത മില്ല് പാരമ്പര്യമായി തങ്ങളുടേതാണെന്ന് പറഞ്ഞ് മനാഫ് ശശിധരനെതിരെ കേസ് കൊടുക്കുകയായിരുന്നു. ശശിധരനും കുടുംബവും തന്നെ ചതിച്ചാണ് മില്ല് കൈക്കലാക്കിയതെന്നും നിയമനടപടി തുടരുമെന്നും മനാഫ് പ്രതികരിച്ചു.