play-sharp-fill
കോട്ടയത്ത് വീണ്ടും ബസ് പിന്നോട്ടുരുണ്ട് മതിലും ഗേറ്റും തകർന്നു: കെ എസ് ആർ ടി സി സ്റ്റാന്റിൽ നിർത്തിയിട്ട ബസാണ് പിന്നോട്ടുരുണ്ടത്: പൊതുമരാമത്ത് വകുപ്പിന്റെ മതിലും കോട്ടയം പ്രസ് ക്ലബിന്റെ ഗേറ്റുമാണ് തകർന്നത്.

കോട്ടയം കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നിലോട്ട് ഉരുണ്ട് കോട്ടയം പ്രസ്സ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിൽ ഇടിച്ച് തകർത്തു.

ഇന്നു (ബുധനാഴ്ച) രാവിലെ 11:30 യോടെയായിരുന്നു സംഭവം.

സ്റ്റാൻഡിൽ ബസ് നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ ബസ് തനിയെ പിന്നിലേക്ക് ഉരുണ്ട് നീങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിബി റോഡ് കുറുകെ കടന്നുവന്ന ബസ് പ്രസ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിലിൽ ഇടിച്ചു നിന്നു.

അപകടത്തിൽ പിഡബ്ല്യുഡി ക്വാർട്ടേഴ്സിന്റെ മതിലും കോട്ടയം പ്രസ് ക്ലബ്ബിന്റെ കവാടവും തകർന്നു.

ഈ സമയം ബസ്സിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല.

സംഭവം പകൽസമയത്തായിരുന്നെങ്കിലും റോഡിൽ കൂടി കടന്നുപോയ വാഹനങ്ങളിൽ ഇടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

രണ്ടുമാസം മുൻപും ഇത്തരത്തിൽ സമാനമായ സംഭവം ഉണ്ടായിരുന്നു.