Spread the love

പൂനെ: പൂനെയില്‍ ഹെലികോപ്റ്റർ തകർന്നുവീണ് ‌മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നതായി റിപ്പോർട്ട്. പൈലറ്റ് മലയാളിയായ ഗിരീഷ് പിള്ളയാണ് അപകടത്തില്‍ മരിച്ചത്.

video
play-sharp-fill

കൊല്ലം കുണ്ടറ സ്വദേശിയാണ് ഗിരീഷ് പിള്ള. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. പൂനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്.

മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group