play-sharp-fill
മത്സര വേദികളിൽ തീ പാറുന്ന പ്രകടനം കാഴ്ച വയ്ക്കാൻ: വൈക്കം വനിതാ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കായിക താരങ്ങൾക്ക് പരിശിലനം പുരോഗമിക്കുന്നു.

മത്സര വേദികളിൽ തീ പാറുന്ന പ്രകടനം കാഴ്ച വയ്ക്കാൻ: വൈക്കം വനിതാ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കായിക താരങ്ങൾക്ക് പരിശിലനം പുരോഗമിക്കുന്നു.

വൈക്കം: വൈക്കം വനിതാ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കേരള സ്കൂൾ ഒളിമ്പിക്സിൽ വിവിധ ഇനങ്ങളിൽ മത്സരിക്കുന്ന വിദ്യാർഥികളുടെ പരിശീലനം പുരോഗമിക്കുന്നു.

വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരിശീലനം നടക്കുന്നത്.റോളർ സ്കേറ്റിംഗ്, ഫുട്ബോൾ ഹോക്കി എന്നിവയിൽ മത്സരിക്കാനാണ് പരിശീലനം നൽകുന്നത്. കേരള സ്കൂൾ റോളർ സ്കേറ്റിംഗ് ഒളിമ്പിക്സ് ചാമ്പ്യൻഷിപ്പിൽ വനിതാ സ്പോർട്സ് അക്കാദമിയിൽ നിന്ന് രണ്ടു വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.

കുട്ടികൾക്ക് മാനസികമായി കരുത്ത് പകരാൻ പ്രമുഖ താരങ്ങൾ ക്യാമ്പിൽ സന്ദർശനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കേരള ഹോക്കി ജനറൽ സെക്രട്ടറി സി.ടി.സോജി വിദ്യാർഥികളെ സന്ദർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായികാധ്യാപകൻ ജോമോൻ ജേക്കബ് വോളിബോൾ വെറ്ററൻ താരം ബാലകൃഷ്ണൻ മാധവശേരി എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സി.കെ. ആശ എം എൽ എ , നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, നഗരസഭ കൗൺസിലർ ലേഖ ശ്രീകുമാർ, പ്രിൻസിപ്പൽ

കെ.ശശികല ,ഹെഡ്മി സ്ട്രസ് ടി ആർ.ഓമന തുടങ്ങിയവരാണ് മാർഗനിർദ്ദേശം നൽകുന്നത്. റവന്യൂ ജില്ല കോട്ടയം സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഒരു ഗോൾഡും മൂന്നു സിൽവറും മൂന്ന് ബ്രൗൺസും ഇവിടുത്തെ കുട്ടികൾ നേടിയിട്ടുണ്ട്. റവന്യു ജില്ല, സ്റ്റേറ്റ് മത്സരങ്ങളിൽ മാറ്റുരച്ച്

മികവ് തെളിയിച്ച വൈക്കം വനിതാ സ്പോർട്ട്സ് അക്കാദമിയിലെ കുട്ടികൾക്ക് സ്പോർട്ട്സ് കിറ്റടക്കമുള്ളവ ലഭിക്കുന്നതിന് സുമനസുകളുടെ സഹായം ലഭിക്കേണ്ടത് അനിവാര്യമാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.