Spread the love

 

തിരുവനന്തപുരം:കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽ പ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കളിൽ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് അപകടം സംഭവിച്ചത്.

video
play-sharp-fill

 

അമിത വേഗതയിലായിരുന്ന കാർ പാലത്തിൻറെ കൈവരിയിൽ തട്ടി നിയന്ത്രണം തെറ്റുകയായിരുന്നു. തുടർന്ന് അര കിലോമീറ്റർ ദൂരം സഞ്ചരിച്ച വാഹനം മറിഞ്ഞു.

 

കഴക്കൂട്ടം എലവേറ്റഡ് ഹൈവേയില്‍ അപകടങ്ങൾ തുടർക്കഥയാണ്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group