സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡന പരാതി: ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; കോടതിയിൽ ഹാജരായ നടി എറണാകുളം സി ജെ എം മുമ്പാകെ ഓൺലൈനായി മൊഴി നൽകുകയായിരുന്നു; മൊഴി രേഖപ്പെടുത്തിയത് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം

Spread the love

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് നടി രഹസ്യമൊഴി നല്‍കിയത്.

video
play-sharp-fill

കോടതിയിൽ ഹാജരായ നടി എറണാകുളം സി ജെ എം മുമ്പാകെ ഓൺലൈനായി മൊഴി നൽകുകയായിരുന്നു.

കൊൽക്കത്ത സെഷൻസ് ജഡ്ജിയുടെ സാന്നിധ്യത്തിലാണ് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം മൊഴി രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകുന്നതിന് നടി അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കൊൽക്കത്തയിലെ കോടതിയിൽ ക്രമീകരണം ഏർപ്പെടുത്തിയത്.

2009 ൽ പാലേരി മാണിക്യം സിനിമയുടെ ഒഡീഷനിടെ തനിക്ക് രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്നാണ് നടിയുടെ പരാതി.