video
play-sharp-fill
എക്‌സൈസ് പരിശോധനയിൽ ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ ; 130 മില്ലിഗ്രാം എല്‍എസ്‍ഡി സ്റ്റാമ്പും 5 ഗ്രാം കഞ്ചാവുമാണ് യുവാവിൽ നിന്ന് കണ്ടെത്തിയത്

എക്‌സൈസ് പരിശോധനയിൽ ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ ; 130 മില്ലിഗ്രാം എല്‍എസ്‍ഡി സ്റ്റാമ്പും 5 ഗ്രാം കഞ്ചാവുമാണ് യുവാവിൽ നിന്ന് കണ്ടെത്തിയത്

തൃശൂർ: ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍.

തൃശൂർ ചൊവ്വൂരില്‍ ആണ് എല്‍എസ് ഡി സ്റ്റാമ്ബും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ചൊവ്വൂർ സ്വദേശിയായ ജിനു ജോസ് (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 130 മില്ലിഗ്രാം എല്‍എസ്‍ഡി സ്റ്റാമ്ബും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് യുവാവ് പിടിയിലായത്.

ചേർപ്പ് എക്സൈസ് റേഞ്ച് ഇൻസ്പെകർ കെ.അശ്വിൻ കുമാറിന്റെ നേതൃത്വത്തിലുള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെകർ രാജേഷ്.കെ.വി, സിവില്‍ എക്സൈസ് ഓഫീസർ വിപിൻരാജ് ടി.ആർ, വനിത സിവില്‍ എക്സൈസ് ഓഫീസർ ശ്യാമലത, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ഷൈജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group