ആളൊഴിഞ്ഞ വീട്ടുപറമ്പിൽ എത്തിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി പിടിയിൽ

Spread the love

പഴയങ്ങാടി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈഗീക പീഡനത്തിന് ഇരയാക്കിയ 52 വയസുകാരൻ അറസ്റ്റില്‍.

video
play-sharp-fill

ഏഴോം കൊട്ടില സ്വദേശിയായ അബ്ദുള്‍ ഖാദറി (52)നെയാണ് പഴയങ്ങാടി സ്റ്റേഷൻ ഓഫീസർ സത്യനാഥിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.

നബി ദിന പരിപാടികള്‍ക്ക് എത്തിയ 15 കാരനെ പ്രലോഭിപ്പിച്ച്‌ ആളൊഴിഞ്ഞ വിട്ടുപറമ്ബിലേക്ക് കൂട്ടി കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭയന്ന് നിലവിളിച്ചോടിയ കുട്ടി വീട്ടുകാരോട് വിവരം ധരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തില്‍ പഴയങ്ങാടി പോലിസില്‍ പരാതി നല്‍കുകയും. തുടർന്ന് കേസെടുത്ത് പൊലിസ് പ്രതിയെ പിടി കൂടുകയുമായിരുന്നു. സ്റ്റേഷനില്‍ എത്തിയ പ്രതിയെ അവശതയെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.