
ഓണാഘോഷത്തിന്റെ ഭാഗമായി കോളേജിലെ വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ജെയിംസ് വി ജോര്‍ജ്
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ കുഴഞ്ഞുവീണ അധ്യാപകന്‍ മരിച്ചു.
തേവര എസ്‌എച്ച് കോളേജിലെ സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ തൊടുപുഴ കല്ലൂര്‍ക്കാട് വെട്ടുപാറക്കല്‍ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്.
വൈകിട്ട് നാലോടെ കോളേജിലെ അധ്യാപകരുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പങ്കെടുത്തശേഷം കുഴഞ്ഞു വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെട്ടുപാറക്കല്‍ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ്.
Third Eye News Live
0