
യുഎസിൽ രാഹുൽ ഗാന്ധിക്ക് ഗംഭീര സ്വീകരണം: വിദ്യാർഥികളുമായി സംവദിക്കും, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും
വാഷിങ്ടണ്‍: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൂന്നു ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി അമേരിക്കയിൽ സന്ദർശനം നടത്തുന്നത്. ഡാലസ്, ടെക്സസ്, വാഷിങ്ടന്‍ എന്നിവിടങ്ങളിലാണ് സന്ദർശനം.
ഇന്ത്യൻ ഓവര്‍സീസ് കോൺഗ്രസ് പ്രതിനിധികൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. സന്ദർശനത്തിലൂടെ നടക്കുന്ന ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ടെക്സസ് സർവകലാശാലയിലെ വിദ്യാർഥികളുമായി സന്ദർശനത്തിനിടെ രാഹുൽ സംവദിക്കും.
ഇന്ത്യൻ നയതന്ത്രവിദഗ്ധർ, ബിസിനസുകാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ധർ അടക്കമുള്ളവരുമായി രാഹുൽ ചർച്ച നടത്തും. വ്യത്യസ്ത മേഖലകളിലുള്ളവരുമായി രാഹുൽ ആശയവിനിമയം നടത്തുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിത്രോദ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
