video
play-sharp-fill
ആശ്രയ ചാരിറ്റബിൾ  ട്രസ്റ്റിന്റെ  ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് നൽകി വരുന്ന 56 മത് സൗജന്യ    ഡയാലിസിസ് കിറ്റ്‌ വിതരണം; ആവശ്യമുള്ളവർ സെപ്തംബർ 5 ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി  ഫാ. ജോൺ  ഐയ്പ് മങ്ങാട്ട്

ഗാന്ധിനഗർ: കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 56 മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം നടത്താൻ തീരുമാനിച്ചു.

ആവശ്യമുള്ളവർ 2024 സെപ്തംബർ 5 ന് മുമ്പായി തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും ആശ്രയ നൽകുന്നുണ്ട്.

ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം , കൗൺസിലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി സന്ദർശനം തുടങ്ങിയവ ലഭ്യമാണെന്ന് സെക്രട്ടറി ഫാ. ജോൺ ഐയ്പ് മങ്ങാട്ട് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:- 9400280965