
കൊച്ചി: നാട്ടിലെ കുറ്റവാളികളെ കുറിച്ച് പോലീസിൽ പരാതി നൽകിയതിന് വീട്ടിൽ കയറി ആക്രമണം നടത്തി യുവാക്കൾ. മഞ്ഞപ്ര സ്വദേശി ജസ്റ്റിന്‍റെ വീടാണ് ആക്രമിച്ചത്. മഞ്ഞപ്ര സ്വദേശികളായ സോജൻ, അലൻ, ഡോൺ ബേസിൽ, പ്രായപൂർത്തിയാകാത്ത ഒരാളടക്കം നാല് പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു.
ബൈക്കിലെത്തി വീട്ടു മുറ്റത്തേക്ക് പാഞ്ഞടുത്ത നാലംഗ സംഘം കാർ തല്ലിത്തകർത്തു. കുഞ്ഞിനെയടക്കം ഭീഷണിപ്പെടുത്തി. മഞ്ഞപ്ര സ്വദേശിയായ ജസ്റ്റിൻ നാട്ടിലെ ഒരു കുറ്റകൃത്യത്തെ കുറിച്ച് പ്രതികരിച്ചതാണ് ഈ ആക്രമണത്തിന്‍റെ കാരണം.
സോജൻ നാട്ടിലെ നിരന്തര കുറ്റവാളിയാണ്. അടിപിടി, ലഹരി, മോഷണക്കേസുകൾ എന്നിവ പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളായി കൂടി വരുന്നു. അടുത്തിടെ ഒരു മോഷണ കേസിൽ സോജനെതിരെ ജസ്റ്റിൻ പോലീസിൽ പരാതി നൽകി. ഇതിൽ പ്രകോപിതനായാണ് നാലംഗ സംഘം വീട് കയറി ആക്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജസ്റ്റിന്‍റെ ഭാര്യയും കുട്ടിയും മാത്രമായിരുന്നു വീട്ടിൽ. ഇവരെ അക്രമികൾ ഭീഷണിപ്പെടുത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.









