
മോശമായി പെരുമാറിയെന്ന യുവനടി ജുബിതയുടെ ആരോപണത്തില്‍ പ്രതികരിച്ച് നടൻ സുധീഷ്. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും സുധീഷ് പറയുന്നു.
ഞാൻ ചെയ്യാത്തൊരു കാര്യമാണ്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമ നപടികളുമായി മുന്നോട്ട് പോകണമെന്നതിനെ സംബന്ധിച്ച് ആലോചിക്കാനുണ്ട്- സുധീഷ് കൂട്ടിച്ചേർത്തു.
സുധീഷ് നന്നായി കളവുപറയുന്നവ്യക്തിയാണ് എന്നാണ് തനിക്ക് മനസ്സിലാകുന്നതെന്ന് പ്രതികരണത്തിന് ശേഷം ജുബിത പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്. സുധീഷിനെക്കുറിച്ച് ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. എന്റെ മനസ്സ് വേദനിച്ചത് കൊണ്ടാണ് ഇപ്പോഴും ഓർത്തിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എനിക്ക് കളവ് പറഞ്ഞ് ഒന്നും നേടാനില്ല. ഞാൻ ഇത് ആദ്യമായല്ല പുറത്ത് പറയുന്നത്. പേര് പറയാൻ എനിക്ക് ഭയക്കേണ്ട ആവശ്യമില്ല എന്നും ജുബിത പറഞ്ഞു.







