
മുണ്ടക്കയം: ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയെ നുണപരിശോധന യ്ക്കു വിധേയയാക്കാനുള്ള അനുമതിപത്രം സിബിഐ അവരിൽനിന്ന് ഒപ്പിട്ടു വാങ്ങി. കാണാതാകുന്നതിനു മുൻപു മുണ്ടക്കയം ടൗണിലെ ലോ ഡ്‌ജിൽ ജെസ്‌നയെ കണ്ടു എന്നാണ് അതേ ലോഡ്‌ജിലെ മുൻ ജീവനക്കാരിയുടെ മൊഴി.
സ്ത്രീയുടെ മൊഴി രേഖപ്പെടു ത്തിയ ശേഷം ഇവർ വെളിപ്പെടു ത്തിയ കാര്യങ്ങളിൽ സാഹചര്യ പരിശോധന നടത്തി. ടൗണിലെ തിരക്കേറിയ സ്‌ഥലത്തെ ലോ ഡ്‌ജിൽ ഇത്തരത്തിൽ ഒരു വി ദ്യാർഥിനി വരാൻ സാധ്യതയുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണു വിശകലനം ചെയ്തത്.
വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയുടെ ജീ വിതസാഹചര്യങ്ങളും പരിശോ വിച്ചു. ഇപ്പോൾ വെളിപ്പെടുത്താനുള്ള കാരണം. വാർത്താ ചാനലിന് ഈ വെളി : പ്പെടുത്തൽ നടത്തി അഭിമുഖം . നൽകാനുള്ള കാരണം എന്നിവ യും പരിശോധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഡ്‌ജിലെ ജോലിയിൽ നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീർക്കാനാണു വ്യാജ ആരോപണങ്ങൾ ഉന്നയി
ക്കുന്നതെന്നായിരുന്നു ലോഡ്‌ജ് ഉടമയുടെ മൊഴി. നേരത്തേ ക്രൈംബ്രാഞ്ചിനോടു നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ആവർത്തിച്ചതു വാർത്താചാന ലുകൾ ചോദിച്ചതിനാലാണെന്നു സ്ത്രീ സിബിഐയോടു പറഞ്ഞു.
സ്ത്രീയുടെ മൊഴിയും സാഹചര്യങ്ങളും അന്വേഷണ സംഘം പൂർണമായി വിശകല നം ചെയ്ത ശേഷമാകും നുണ പരിശോധനയ്ക്കുള്ള നടപടി ആരംഭിക്കുക. കാഞ്ഞിരപ്പള്ളി യിലെ കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിനിയാ യിരുന്ന ജെസ്‌നയെ പത്തനംതിട്ട ജില്ലയിലെ വെച്ചുച്ചിറ കൊല്ലമുള സന്തോഷ് കവലയിലെ വീട്ടിൽ നിന്ന് 2018 മാർച്ച് 22നാണു കാണാതായത്,







