Spread the love

കോട്ടയം: കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പില്‍ നഗരസഭ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചെന്ന് ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രതി അഖിൽ സി വർഗീസിൻ്റെ സർവീസ് ബുക്ക് പരിശോധിക്കുന്നതിൽ നഗരസഭ സെക്രട്ടറിയ്ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ചെയർപേഴ്സ‌ന്റെ ആരോപണം.

video
play-sharp-fill

കൊല്ലം നഗരസഭയിൽ ജോലി ചെയ്തപ്പോഴും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും സെക്രട്ടറി നടപടി സ്വീകരിക്കാത്തത് വലിയ വീഴ്ചയുണ്ടാക്കി. വിഷയത്തിൽ ഭരണപക്ഷത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും നഗരസഭ ചെയർപേഴ്‌സൺ കൂട്ടിച്ചേർത്തു.

തുക പാസാക്കുന്ന ധനകാര്യ കമ്മിറ്റിയിൽ സിപിഐഎം, ബിജെപി അംഗങ്ങൾ ഉണ്ട്. വിഷയത്തിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം പെൻഷൻ തട്ടിപ്പിൽ എടുത്ത നടപടി ചർച്ച ചെയ്യാൻ കോട്ടയം നഗരസഭയിൽ നാളെ അടിയന്തര യോഗം ചേരും. നേരത്തെ വിഷയത്തിൽ മൂന്നു ജീവനക്കാരെ നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.