Spread the love

ചൂരൽ മല : വയനാട് ദുരന്തത്തിലെ കുടുംബത്തിൽ മകൻ പ്രശോഭടക്കം എട്ട്‌ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വേദനയിലാണ് ജ്യോതി മണി.

video
play-sharp-fill

തൻറെ ദുരവസ്ഥയിൽ കരച്ചിലടക്കാനാകാതെ വീർപ്പുമുട്ടിയപ്പോൾ പ്രശോഭിന്റെ സുഹൃത്തും മുണ്ടക്കൈ സ്കൂളിലെ മുൻ അധ്യാപകനുമായ നിജിൽ ആ അമ്മയെ ചേർത്തുപിടിച്ചു.

‘എന്റെ കൺമുന്നീന്ന്‌ അവര്‌ പോകുന്നില്ല സാറെ… നിങ്ങടെയൊക്കെ കൈപിടിച്ചുനിൽക്കുന്നത്‌ കണ്ണിൽനിന്ന്‌ പോകുന്നില്ല.. എനിക്ക്‌ സഹിക്കാനാകുന്നില്ലേ….’ നിജിലിന്റെ കൈപിടിച്ച്‌ വിലപിച്ചുകൊണ്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കൈയിലെ പൊതുപ്രവർത്തകനായ ഡ്രൈവർ പ്രശോഭ്‌ മുണ്ടക്കൈ ഗവ. സ്കൂളിലെ പിടിഎ ഭാരവാഹിയും ക്ഷേത്രക്കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ജാതി–-മത–-രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ടവൻ.

ജ്യോതിമണിയും ഭർത്താവ്‌ കറുപ്പയ്യയും മുണ്ടക്കൈ ടൗണിന്‌ മുകളിലെ വീട്ടിലായിരുന്നു. പ്രശോഭ്‌ മുസ്ലീംപള്ളിക്ക്‌ താഴെയുള്ള പാടിയിൽ ഭാര്യ വിജയലക്ഷ്‌മിക്കും രണ്ട്‌ മക്കൾക്കുമൊപ്പവും.

പുഴയോരത്ത്‌ താമസിച്ചിരുന്ന വിജയലക്ഷ്‌മിയുടെ പിതൃസഹോദരി മരുതായിയെയും കുടുംബത്തെയും മഴ കനത്തതോടെ പാടിയിലേക്ക്‌ കൊണ്ടുവന്നു. അഞ്ച്‌ പേരാണ്‌ ഈ കുടുംബത്തിലുള്ളത്‌. മരുതായിയുടെ മകൻ ജിനു രണ്ടുമാസം മുമ്പാണ്‌ വിവാഹിതനായത്‌.

ആദ്യ ഉരുൾപൊട്ടലിൽ പാടി അപ്രത്യക്ഷമായി. പ്രശോഭിന്റെ ഇളയമകളെ മാത്രമാണ്‌ മേലാസകലം മുറിവുകളുമായി രക്ഷാപ്രവർത്തകർക്ക്‌ കിട്ടിയത്‌.