നാട്ടിലേക്ക് പുറപ്പെട്ട മലയാളി യുവാവ് എയർപോർട്ടിൽ മരിച്ചു ; രണ്ടാം നിലയിൽ നിന്നും ചാടിയതെന്ന് സൂചന

Spread the love

റിയാദ് :  പെരിന്തല്‍മണ്ണ ആനമങ്ങാട് പാലോളിപ്പറമ്ബ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38) ദമ്മാം എയർപോർട്ടില്‍ വെച്ച്‌ മരണപ്പെട്ടു.

video
play-sharp-fill

ഞായറാഴ്ച രാവിലെ 11നാണ് സംഭവം. ഉച്ചയ്ക്ക് 12നുള്ള ഇൻഡിഗോ വിമാനത്തില്‍ നാട്ടിലേക്ക് അവധിക്കായി പോകുന്നതിന് എയർപോർട്ടില്‍ എത്തിയ അദ്ദേഹം എമിഗ്രേഷനില്‍ എത്തി പാസ്പോർട്ട് പരിശോധിച്ചപ്പോള്‍ എക്സിറ്റ് റീ എൻട്രി വിസ റെഡിയായിട്ടില്ലെന്ന് കണ്ടെത്തി.

പുറത്തു പോയി സ്‌പോണ്‍സറെ വിളിച്ച്‌ റീ എൻട്രി ശരിയാക്കി വരാൻ എമിഗ്രേഷൻ ഓഫീസർ നിർദേശിച്ചതിനെ തുടർന്ന് പുറത്തേക്കിറങ്ങിയതായിരുന്നു ശിഹാബ്. ഇതിനിടയില്‍ എയർപോർട്ടിന്‍റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടിലേക്ക് വരുന്ന വിവരം ഇന്നലെ ഭാര്യയെ വിളിച്ചു അറിയിച്ചിരുന്നതായും മറ്റ് ഒരു വിഷയങ്ങളും മാനസിക പ്രശ്നങ്ങളും ശിഹാബിനുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ദമ്മാമിലെ സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ഇദ്ദേഹത്തിന്‍റെ ഭാര്യാസഹോദരൻ ഇഖ്ബാല്‍ ആനമങ്ങാട് പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവർത്തകൻ ഹുസ്സൈൻ നിലമ്ബൂരിെൻറ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്.