
ചെന്നൈ :ജോലിത്തിരക്കി നിടയിൽ ആരാണ് ഇത്തിരി വിനോദം ആഗ്രഹിക്കാത്തത്? റീൽസ് ചിത്രീകരണം മുതൽ വീക്കെൻഡ് പാർട്ടികൾ വരെ ഓഫിസുകളിൽ ഇന്നു സാധാരണം. ഇത്തരം വിനോദങ്ങൾ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നാണ് ഐഐടി മദ്രാസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനം വ്യക്ത മാക്കുന്നത്.
ജീവനക്കാർക്കു ജോലി ഇടങ്ങളിലെ വെല്ലുവിളികൾ അതിജീവിക്കാനും ക്രിയാത്മകത വർധി പ്പിക്കാനും സ്ഥാപനങ്ങളുടെ സമഗ്രമായ ഉന്നമനത്തിനും ഇവ സഹായിക്കുമത്രേ.
ഓഫിസിലെ കലാ പ്രവർത്തനങ്ങൾ പരമ്പരാ ഗത പരിശീലന രീതികളെക്കാൾ ജീവനക്കാരെ പോസിറ്റിവാക്കുമെന്നും ഇതു സ്ഥാപനത്തോടുള്ള കൂറു വർധിപ്പിക്കുമെന്നും ‘ജേണൽ ഓഫ് ഓർഗനൈസേഷനൽ ചേഞ്ച് മാനേജ്‌മെൻ്റ’ പ്രസിദ്ധീ കരിച്ച പഠനത്തിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലിയിലെ വെല്ലുവിളികൾ നേരിടാൻ കോർപറേറ്റ് രീതികളിൽ മാറ്റം വരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. അപ്പോൾ എങ്ങനെയാ ഇന്നു മുതൽ ഓഫിസ് ഇടം വൈബാക്കുകയല്ലേ?







