Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ : നെച്ചിപ്പുഴൂർ വെള്ളക്കല്ല് രാജീവ് നഗർ കോളനിയില്‍ വീട്ടമ്മയെ തള്ളിയിട്ട്, കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ഗുണ്ടാസംഘം അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാതെ പൊലീസ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പിറ്റേന്ന് സ്റ്റേഷനിലെത്തി പരാതി നല്‍കാൻ പറഞ്ഞ് സ്ഥലം വിട്ടെന്നാണ് ആക്ഷേപം. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ഏറ്റുമാനൂരിലെ ഗുണ്ടാസംഘത്തില്‍പ്പെട്ട മൂന്നുപേർ അടുത്തിടെയാണ് കോളനിയില്‍ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ഇതോടെ സ്വൈര്യജീവിതം താറുമാറായതായി കോളനി നിവാസികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിച്ച്‌ എത്തിയ ഗുണ്ടകളിലൊരാള്‍ അയല്‍വാസിയായ വീട്ടമ്മയെ തടഞ്ഞു നിറുത്തി അസഭ്യം പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്തതോടെ കഴുത്തിന് തള്ളി നിലത്തിട്ട ശേഷം ചവിട്ടാനാഞ്ഞു. ബഹളം കേട്ടെത്തിയ ഭർത്താവിന് നേരെ കത്തിവീശിയെങ്കിലും തടുത്തു. കൈയ്ക്ക് നേരിയ മുറിവുണ്ട്. പരിസരവാസികള്‍ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് നേർക്കും ഇയാളും, കൂട്ടാളികളും ഭീഷണി മുഴക്കി. ഇതോടെ ദമ്ബതികളോട് നാളെ സ്റ്റേഷനിലെത്തി പരാതി നല്‍കാൻ പറഞ്ഞ് പൊലീസ് മടങ്ങുകയായിരുന്നു.

ലഹരിയില്‍ കിറുങ്ങി, ഭീഷണി തുടർക്കഥ

ലഹരിക്കടിമകളായ ഗുണ്ടകള്‍ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നാണ് പരാതി. ഇതിലൊരാള്‍ അടുത്തകാലത്ത് പോക്‌സോ കേസില്‍ പിടിയിലായിരുന്നു. ഒരുമാസം മുമ്ബ് പയപ്പാർ ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഇവർ വീടിന് തീവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭീതികാരണം വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയില്ല. പയപ്പാർ ചെക്ക് ഡാമിന് സമീപം പരസ്യ മദ്യപാനം തടഞ്ഞ ഗൃഹനാഥനെയും സംഘം ഭീഷണിപ്പെടുത്തി. ഗുണ്ടകള്‍ ഇവിടെ ഒളിച്ച്‌ താമസിക്കുന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.