ഉത്സവത്തിനിടെ സംഘർഷം ; പ്രതികാരം തീർക്കാൻ എത്തിയത് ബൈക്കിൽ ഒരു സംഘം, യുവാവിനെ ബൈക്ക് ഇടിച്ചുവീഴ്ത്തി കൊല്ലാൻ ശ്രമം

Spread the love

തൃശൂർ : കുന്നംകുളത്ത് യുവാവിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്ബില്‍ വീട്ടില്‍ ജിനീഷിനെ(25)യാണ് മൂന്നു ബൈക്കുകളിലായി എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

video
play-sharp-fill

കഴിഞ്ഞ മാർച്ച്‌ 20ന് നടന്ന ചിറളയം ശ്രീരാമസ്വാമി ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷമുണ്ടായിരുന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് യുവാവിനെ നേരെ ആക്രമണം ഉണ്ടായത്.

ഉത്സവത്തിനിടയില്‍ ചിറളയം സ്വദേശി ഷൈൻ സി ജോസ് ഉള്‍പ്പെടെ അഞ്ച് പേരെ ആക്രമിച്ച കേസിലെ പ്രതിയാണ് മർദ്ദനമേറ്റ ജിനീഷ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടതിനുശേഷം മടങ്ങി വരുന്നതിനിടെ വൈശേരിയിലെ വീടിന് സമീപത്ത് വെച്ച്‌ ബൈക്ക് ഇടിച്ചു വീഴ്ത്തിയതിനു ശേഷം തലയ്ക്ക് ഇരുമ്ബ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. മർദ്ദനത്തില്‍ പരിക്കേറ്റ ജനീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group