വാദിയായാലും പ്രതിയായാലും കോട്ടയം കുമരകം പോലീസ് സ്റ്റേഷനിൽ കയറണമെങ്കിൽ കാൽ കഴുകണം: സംഭവം എന്താണന്ന് അറിയേണ്ടേ?

Spread the love

 

സ്വന്തം ലേഖകൻ
കുമരകം : വാദിയായാലും പ്രതിയായാലും കുമരകം പോലീസ് സ്റ്റേഷനിൽ കയറണമെങ്കിൽ കാൽ കഴുകണം. ഇതാരും പറയണമെന്നില്ല.

video
play-sharp-fill

കാരണം പോലീസ് സ്റ്റേഷൻ മുറ്റം വെള്ളത്തിലാണ്.
കുമരകത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യണമെങ്കിൽ സ്റ്റേഷൻ്റെ മുറ്റം നീന്തി കടക്കണം എന്നതാണ്

അവസ്ഥ.ഒറ്റ മഴയ്ക്ക് സ്റ്റേഷനിൽ വെള്ളം കയറുന്ന ദുരവസ്ഥ തുടങ്ങിയിട്ട് നാളേറെയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ചന്തക്കവല – അട്ടിപ്പിടിക റോഡ് ഉയർത്തി ടാർ ചെയ്തതാേടെ സ്റ്റേഷനിൽ നിന്നും മഴ വെള്ളം ഒഴുകി മാറാൻ ചെറിയ ഒരു ഓട മാത്രമാണുള്ളത്.

ഈ ഓടയിൽ ഉണ്ടായിരിക്കുന്ന തടസ്സമാണ് പോലീസ് സ്റ്റേഷനെ വെള്ളത്തിലാക്കിയിരിക്കുന്നത്. ദോഷം

പറയരുതല്ലോ പോലീസുകാർക്ക് കാൽ കഴുകി സ്റ്റേഷനിൽ കയറാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്.